എ​ന്‍റെ ശ​വ​മ​ട​ക്കി​നു​പോ​ലും ട്രം​പ് വ​ര​രു​ത്: ജോ​ണ്‍ മ​ക്കെ​യ്ൻ

single-img
6 May 2018

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ന്‍റെ ശ​വ​മ​ട​ക്ക് ച​ട​ങ്ങി​ൽ​പോ​ലും പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് യു​എ​സ് സെ​ന​റ്റ​ർ ജോ​ണ്‍ മ​ക്കെ​യ്ൻ. ബ്രെയിന്‍ കാ​ൻ​സ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ക്കെ​യ്ന്‍റെ പ​രാ​മ​ർ​ശ​മെ​ന്ന് യു​എ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

മാ​ര​ക​മാ​യ അ​ർ​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി മ​ക്കെ​യ്ൻ ചി​കി​ത്സ​യി​ലാ​ണ്. ഇ​പ്പോ​ൾ അ​രി​സോ​ണ​യി​ലെ വീ​ട്ടി​ലാ​ണ് അ​ദ്ദേ​ഹ​മു​ള്ള​ത്. ത​ന്‍റെ ശ​വ​മ​ട​ക്കി​ന് ട്രം​പ് പ​ങ്കെ​ടു​ക്ക​രു​തെ​ന്നു മാ​ത്ര​മ​ല്ല, വൈ​റ്റ് ഹൗ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ് പ​ങ്കെ​ടു​ത്താ​ൻ മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി ദി ​ന്യു​യോ​ർ​ക്ക് ടൈം​സും എ​ൻ​ബി​സി ന്യൂ​സും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​രി​സോ​ണ​യി​ൽ​നി​ന്നു​ള്ള സെ​ന​റ്റ​റാ​യ മ​ക്കെ​യ്ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.