അഫ്ഗാനിൽ ഏഴ് ഇന്ത്യൻ എൻജിനീയര്‍മാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി; താലിബാനെന്നു സംശയം

single-img
6 May 2018

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ബഗ്‍ലാൻ പ്രവിശ്യയിൽ ഞായറാഴ്ച ഏഴ് ഇന്ത്യക്കാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഏഴ് ഇന്ത്യൻ എൻജിനീയർമാരെയാണു തട്ടിക്കൊണ്ടു പോയതെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടു പോയവരിൽ ഒരു അഫ്ഗാൻ സ്വദേശിയുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വടക്കൻ ബഗ്‌ലാൻ പ്രവിശ്യയിലെ ഒരു വൈദ്യുതി പവർ പ്ലാന്റിലേക്ക് ഇവർ പോകുമ്പോഴായിരുന്നു സംഭവം. സർക്കാർ ഉടമസ്ഥതയിലുള്ള പവർ പ്ലാന്റിലേക്കു മിനി ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബസിനെ വളഞ്ഞ ആയുധധാരികൾ എല്ലാവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ബസിന്റെ ഡ്രൈവറായിരുന്നു അഫ്ഗാൻ സ്വദേശി. സംഭവം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മോചനത്തിനായുള്ള ശ്രമം തുടങ്ങിയതായും അറിയിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ‘ദാ അഫ്ഗാനിസ്ഥാൻ ബ്രെഷ്ന ഷേർക്കത്ത്’ എന്ന കമ്പനി ജീവനക്കാരായിരുന്നു ഏഴ് ഇന്ത്യക്കാരും. രാജ്യത്തെ പവർ സ്റ്റേഷനുകളുടെ നടത്തിപ്പു ചുമതലയുള്ള കമ്പനികളിലൊന്നാണിത്. ഇതിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണിക്കായി ബഗ്‌ലാനിലേക്കു പോകുമ്പോഴായിരുന്നു സംഭവം.

നൂറ്റി അൻപതിലേറെ അഫ്ഗാൻ എന്‍ജീനീയര്‍മാരും സാങ്കേതിക വിദഗ്ധരും നിലവില്‍ അഫ്ഗാനിൽ ജോലി ചെയ്യുന്നുണ്ട്. താലിബാൻ ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണു സൂചന. കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

2016ൽ ഒരു ഇന്ത്യൻ രക്ഷാപ്രവർത്തകയെ കാബൂളിൽ നിന്നു തട്ടിക്കൊണ്ടു പോയിരുന്നു. 40 ദിവസത്തിനു ശേഷം ഇവർ മോചിപ്പിക്കപ്പെട്ടു.

മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പൊലീസിനെ ഏല്‍പ്പിച്ചു. ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ തുടങ്ങിയവാണ് സുധീരനു വീട്ടുവളിപ്പില്‍ നിന്നും ലഭിച്ചതെന്നു സുധീരന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം സുധീരന്‍ അറിയിച്ചത്.

ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത് എന്നു സുധീരന്‍ പറഞ്ഞു. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.

നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാമെന്നും സുധീരന്‍ പറയുന്നു.

സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നു രാവിലെ വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍.

ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.

നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.