മുകളിലേക്ക് പോകുന്ന എസ്‌കലേറ്ററില്‍ താഴേക്ക് നടന്നിറങ്ങുന്ന രണ്ട് പേര്‍; സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തി വീഡിയോ വൈറലാകുന്നു

single-img
5 May 2018

എസ്‌കലേറ്ററില്‍ കയറി അബദ്ധങ്ങള്‍ കാണിക്കുന്നവരുടെ വീഡിയോ നേരത്തെയും വന്നിട്ടുണ്ട്. ഇപ്പോഴിതാ കാണ്‍പൂരില്‍ നിന്നും അത്തരമൊരു വീഡിയോ വൈറലാകുന്നു. മുകളിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന എസ്‌കലേറ്ററില്‍ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെയും പുരുഷന്റെയും വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചിരിപരത്തുന്നത്.

കാണ്‍പൂരിലെ റെയില്‍വേ സ്റ്റേഷനിലുള്ള എസ്‌കലേറ്ററിലാണ് സംഭവം നടന്നത്. നിരവധി പേരാണ് ഇവരെ പരിഹസിച്ച് സോഷ്യല്‍മീഡിയയില്‍ കമന്റുകളിടുന്നത്. എന്നാല്‍ ഇവരെ പരിഹസിക്കുന്നതിന് പകരം എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ചു നല്‍കുകയാണ് വേണ്ടതെന്ന് മറ്റ് ചിലരും കമന്റുകള്‍ ഇടുന്നുണ്ട്.