ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളും ചെറിയ ഹീലുളള ചെരിപ്പുകളുമേ ഉപയോഗിക്കാവൂ;ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണം: കര്‍ശന നിയന്ത്രണങ്ങളുമായി നീറ്റ് പ്രവേശന പരീക്ഷ നാളെ

single-img
5 May 2018

മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് നാളെ. പത്ത് കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പരീക്ഷയെഴുതുന്നത്. വസ്ത്രധാരണത്തിലടക്കം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് പരീക്ഷാ സമയം. 7.30 മുതല്‍ ഹാളില്‍ കയറാം. 9.30 യ്ക്കു ശേഷമെത്തുന്നവരെ പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാര്‍ഡും പാസ്‌പോര്‍ട്ട്് സൈസ് ഫോട്ടോയും കരുതണം. പേന പരീക്ഷാ കേന്ദ്രത്തില്‍ നിന്നു ലഭിക്കും.

ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളും ചെറിയ ഹീലുളള ചെരിപ്പുകളുമേ ഉപയോഗിക്കാവൂ. പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാം. ഇവര്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണം. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തന്നെ എത്തിത്തുടങ്ങിയിട്ടുണ്ട്.