ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
5 May 2018

ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ട്രെയിനിലെ സ്ലീപ്പര്‍കോച്ചുകളില്‍ ഒന്ന് ഭാഗ്യം കൊണ്ടു മാത്രമാണ് ചക്രങ്ങളില്‍ നിന്ന് വേര്‍പെടാതിരുന്നത്. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ‘റോളിങ് ഇന്‍’ പരിശോധനയ്ക്കിടെയാണ് ട്രെയിനിലെ എസ്–4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്.

നിര്‍ത്തിയിട്ട് പരിശോധിച്ച ശേഷം കോച്ച് വേര്‍പെടുത്തി ഇതിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റി. തകരാര്‍ കണ്ടെത്താതെ യാത്ര തുടര്‍ന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച് ചക്രങ്ങളില്‍ നിന്ന് പാളി വന്‍ അപകടത്തിന് ഇടയാക്കുമായിരുന്നു.