അശ്വതി ജ്വാലക്കെതിരായ ബിഡിജെഎസ് പ്രാദേശിക നേതാവിന്റെ പരാതി വ്യാജമെന്ന് നിഗമനം; അന്വേഷണത്തില്‍ നിന്ന് പൊലീസ് പിന്‍മാറുന്നു

single-img
5 May 2018

തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ വിവാദ പരാതിയിലെ അന്വേഷണത്തില്‍ നിന്ന് പൊലീസ് പിന്‍വാങ്ങുന്നു. പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും ഹാജരാക്കാത്തതിനാല്‍ വ്യാജപരാതിയെന്ന സംശയം ബലപ്പെട്ടു. പരാതി നല്‍കിയത് ബിഡിജെഎസിന്റെ പ്രാദേശിക നേതാവാണെന്ന് പൊലീസ് അറിയിച്ചു.

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിന്റെ പേരില്‍ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സാമൂഹികപ്രവര്‍ത്തകയായ അശ്വതി ജ്വാലക്കെതിരെ പരാതി ഉയര്‍ന്നത്. വിദേശവനിതയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നായിരുന്നു കോവളം സ്വദേശി അനില്‍കുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്.

ഇതോടെ അശ്വതിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നു. പരാതിക്ക് പിന്നാലെ അശ്വതിയുടെ മൊഴിയെടുക്കാന്‍ പൊലീസ് തിടുക്കത്തില്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ അതൊഴിവാക്കുകയും മറ്റ് നടപടികളെല്ലാം മരവിപ്പിക്കുകയും ചെയ്തു.