ട്വിറ്റര്‍ അക്കൗണ്ടുള്ളവരെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് മുന്നറിയിപ്പ്

single-img
4 May 2018

ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്ററിന്റെ അറിയിപ്പ്. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണിത്. പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്.

ഒരാള്‍ പാസ്‌വേര്‍ഡ് അടിക്കുമ്പോള്‍ അത് മറച്ച് വെക്കുന്ന ടെക്‌നിക്കാണ് ട്വിറ്ററിന്റെ ഹാഷിങ്. ഇതിലാണ് തകരാറുണ്ടായത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ തങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിച്ചത്.

എത്ര പാസ്‌വേര്‍ഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. പാസ്‌വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന അറിയിപ്പ് ലോകത്തെ ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്.