കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ മഅദനി ജുമുഅ നമസ്‌കാരത്തിന് പള്ളിയില്‍ പോകുന്നത് പൊലീസ് തടഞ്ഞു (വീഡിയോ)

single-img
4 May 2018

അബ്ദുന്നാസിർ മഅ്ദനി മലയാളമണ്ണിൽ എത്തി.

Posted by T.A. Mujeeb Rahman on Friday, May 4, 2018

ബെംഗളൂരുവില്‍നിന്നു കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അബ്ദുല്‍ നാസര്‍ മഅദനിയെ പാലക്കാട് കഞ്ചിക്കോടിനു സമീപം ചടയന്‍കാല പള്ളിയില്‍ പോകുന്നതില്‍നിന്നു പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ് മഅ്ദനിയെ പള്ളിയില്‍ കയറുന്നത് വിലക്കിയത്.

എന്നാല്‍, ചര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹത്തെ പ്രാര്‍ഥനക്ക് അനുവദിച്ചു. കര്‍ണാടക പൊലീസ് കേരള പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ യാത്രക്കിടെ പള്ളി പ്രവേശനം ഇല്ലാത്തതിനാലാണ് അനുവദിക്കാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം. മഅ്ദനിയെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതിരുന്നതോടെ പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ച നടത്തി മഅ്ദനിയെ ജുമുഅ നമസ്‌കാരത്തിന് പൊലീസ് അനുവദിച്ചതോടെ പ്രശ്‌നം ഒത്തുതീര്‍ന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം അദ്ദേഹം കൊല്ലത്തേക്ക് യാത്ര തിരിച്ചു. ഉമ്മയെ കാണാനായി ഇന്ന് രാവിലെയാണ് മഅ്ദനി കേരളത്തിലേക്കു യാത്ര തിരിച്ചത്.

പുലര്‍ച്ചെ അഞ്ചു മണിയോടെ ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര തിരിച്ചത്. വ്യാഴാഴ്ച രാവിലെ കേരളത്തിലേക്ക് പോകാന്‍ ബംഗളൂരു കോടതി അനുമതി നല്‍കിയിരുന്നെങ്കിലും മഅ്ദനിയെ അനുഗമിക്കാനുള്ള സെക്യൂരിറ്റി സംവിധാനം രാത്രി വളരെ വൈകി ലഭിച്ചതാണ് യാത്ര വൈകാന്‍ ഇടയാക്കിയത്.