ചെങ്ങന്നൂരില്‍ ആര്‍എസ്എസിന്റെ വോട്ടും സ്വീകരിക്കുമെന്ന് കാനം; ‘മുഖ്യ എതിരാളി കോണ്‍ഗ്രസ്’

single-img
4 May 2018

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് എം ഇല്ലാതെയാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് ജയിച്ചത്. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും എല്‍.ഡി.എഫില്‍ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.

ആര്‍.എസ്.എസുകാര്‍ വോട്ട് ചെയ്താലും സ്വീകരിക്കും. എങ്ങനെയാണ് ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയുകയെന്നും കാനം ചോദിച്ചു. ചെങ്ങന്നൂര്‍ ഫലം സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലാകുമെന്നും കാനം കൊല്ലത്തു മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂരില്‍ ആര്‍എസ്എസ് ഒഴികെ ആരുടേയും വോട്ട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.