ട്രെയിനിലെ ടോയിലറ്റില്‍ നിന്നുമുള്ള വെള്ളം ചായയില്‍ കലര്‍ത്തുന്ന വീഡിയോ വൈറലായതോടെ റെയില്‍വേ ഇടപെട്ടു; കരാറുകാരന് ഒരു ലക്ഷം പിഴ

single-img
3 May 2018

https://www.youtube.com/watch?v=CWaRQ1NXXUs

ട്രെയിനിലെ ടോയിലറ്റില്‍ നിന്നുമുള്ള വെള്ളം ചായയില്‍ കലര്‍ത്തിയതിന് കരാറുകാരന് റെയില്‍വേ ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

2017 ഡിസംബറില്‍ തെലുങ്കാനയിലെ സെക്കന്ദരാബാദ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചാര്‍മിനാര്‍ എക്‌സ്പ്രസിലാണ് സംഭവം നടന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. കൂട്ടത്തിലുള്ള ഒരാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന.

ട്രെയിനിലും പ്ലാറ്റ്‌ഫോമിലുമായി നിരവധി വില്‍പ്പനക്കാര്‍ കാവല്‍ നിന്നുകൊണ്ടാണ് വെള്ളം പകര്‍ത്തിയത്. എന്നാല്‍, ഇത്തരത്തില്‍ വെള്ളം ഉപയോഗിച്ചിട്ടില്ലെന്ന് കരാറുകാരനായ പി.ശിവപ്രസാദ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.