തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ല; തമിഴ്‌നാടിന് ഉടന്‍ കാവേരി ജലം വിട്ടുകൊടുക്കണം; കര്‍ണാടകത്തോട് സുപ്രീംകോടതി

single-img
3 May 2018

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച് തമിഴ്‌നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും കര്‍ണാടകത്തോട് സുപ്രീം കോടതി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ 10 ദിവസം കൂടി ചോദിച്ച കേന്ദ്രസര്‍ക്കാരിനേയും കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ കോടതി നിര്‍ദേശം അനുസരിച്ച് ബോര്‍ഡ് രൂപവത്ക്കണ ഉത്തരവ് ഇറക്കാന്‍ 10 ദിവസം കൂടി നല്‍കണമെന്നുമായിരുന്നു സര്‍ക്കാര്‍ ആവശ്യം.

ബോര്‍ഡ് പദ്ധതി രൂപരേഖ കാബിനറ്റിന് മുന്നിലുണ്ടെന്നും പ്രധാനമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് തിരക്കിലാണെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അപ്പോളായിരുന്നു തിരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്ന് കോടതിയുടെ മറുപടി.