സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ നിങ്ങളെ ആരും കാസ്റ്റ് ചെയ്യില്ലെന്ന് സംവിധായകന്‍ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചില്‍ പുതിയ വെളിപ്പെടുത്തലുമായി മഹി ഗില്‍

single-img
3 May 2018

സിനിമാമേഖലയിലെ കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ അവസാനിക്കുന്നില്ല. പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡ് നടി മഹി ഗില്‍ ആണ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകരില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

‘ഞാന്‍ അവസരം തേടി പല സംവിധായകരേയും കാണാന്‍ പോയിട്ടുണ്ട്. അവരില്‍ പലരുടെയും പേര് പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ആദ്യം ഒരു സല്‍വാര്‍ അണിഞ്ഞാണ് ഒരു സംവിധാകനെ കാണാന്‍ പോയത്. എന്നാല്‍ സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു മറുപടി.

പിന്നെയൊരാളെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു എന്നെ നൈറ്റി ധരിച്ച് കാണണമെന്ന്. ഇവിടെ ഒരു പുതിയ നടിയുടെ ജീവിതം വലിയ കഷ്ടമാണ്..’ മഹി ഗില്‍ പറഞ്ഞു. നൈറ്റ് ഗൗണില്‍ കാണണം എന്ന് യാതൊരു മടിയുമില്ലാതെ ആവശ്യപ്പെടുന്ന വിഢ്ഢികളുടെ ലോകമാണ് ഇതെന്നും മഹി ഗില്‍ പറഞ്ഞു. ഹിന്ദി, പഞ്ചാബി സിനിമകളിലാണ് മഹി ഏറ്റവും അധികം അഭിനയിച്ചത്. അനുരാഗ് കശ്യപിന്റെ ദേവ് ഡിയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.