വീണ്ടും ഞെട്ടിച്ച് നടി പാര്‍വതി

single-img
2 May 2018

എപ്പോഴും വേറിട്ടൊരു ശൈലി പിന്തുടരുന്നയാളാണ് നടി പാര്‍വതി. മലയാള സിനിമയില്‍ വ്യത്യസ്ത ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോയ നടിമാര്‍ വേറെയുണ്ടാകില്ല. ബോയ്കട്ട് ഹെയര്‍സ്‌റ്റൈലോടെ സിനിമയിലേക്ക് തിരിച്ചെത്തിയ പാര്‍വതിയെ പ്രേക്ഷകര്‍ അദ്ഭുതത്തോടെയായിരുന്നു കണ്ടത്.

പിന്നീട് ഇറങ്ങിയ ചിത്രങ്ങളിലെല്ലാം പാര്‍വതി അഭിനയം കൊണ്ടും വ്യത്യസ്ത ഫാഷന്‍ കൊണ്ടും അമ്പരിപ്പിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ പുതിയ ഹെയര്‍ സ്‌റ്റൈലുമായാണ് താരം എത്തിയിരിക്കുന്നത്. ഹോളിവുഡിലൊക്കെ ഏറെ പ്രശസ്തമായ ഷോര്‍ട് അണ്‍ക്കട്ടിന്റെ ഒരു വകഭേദമാണ് പാര്‍വതി പരീക്ഷിച്ചിരിക്കുന്നത്.

കൂട്ടത്തില്‍ ഹെയര്‍കളറും ചെയ്തു. എന്തായാലും പാര്‍വതിയുടെ പുതിയ ഗെറ്റപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയ പതിവ് പോലെ ഏറ്റെടുത്തുകഴിഞ്ഞു.