മോദിയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് നേതാക്കൾ: ബലാത്സംഗം വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ രക്ഷിതാക്കളെന്നു ബിജെപി എം.എല്‍.എ

single-img
1 May 2018

പാര്‍ട്ടി നേതാക്കൾ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മസാല കലര്‍ന്ന വാര്‍ത്തകള്‍ വിളമ്പുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദേശത്തിനു പുല്ലുവില കൽപ്പിച്ച് ബിജെപി എം എൽ എ. രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതില്‍ പ്രധാന ഉത്തരവാദികള്‍ രക്ഷിതാക്കളാണെന്ന് ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് പറഞ്ഞു.

കുട്ടികളെ എപ്പോഴും നിയന്ത്രിച്ച് നിര്‍ത്തണം. മൊബൈല്‍ ഫോണ്‍ പോലുള്ള കാര്യങ്ങള്‍ അവരില്‍ നിന്ന് മാറ്റി നിര്‍ത്തണം. 15 വയസ്സുവരെ കുട്ടികളെ അനുസരണയോടെ വളര്‍ത്തേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. പക്ഷെ അതിന് പകരം അവരെ ഒരു നിയന്ത്രണവുമില്ലാതെ ചുറ്റിക്കറങ്ങാന്‍ രക്ഷിതാക്കള്‍ അനുവദിക്കുകയാണ്. ഇതാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും സുരേന്ദ്ര സിങ് പറഞ്ഞു.