മമ്മൂട്ടി ചിത്രം അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു: പിന്നില്‍ തമിള്‍റോക്കേഴ്‌സ്

single-img
30 April 2018


മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിള്‍റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി അപ്‌ലോഡായ ചിത്രം ഇതിനകം ആയിരത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. തമിള്‍റോക്കേഴ്‌സിന്റെ മുഖ്യ അഡ്മിനെയടക്കം പിടികൂടിയതായി പൊലീസ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇതോടെ സൈറ്റ് നിര്‍ജീവമാക്കിയെന്നുമായിരുന്നു പൊലീസിന്റെ അവകാശവാദം. ഇതിന് ശേഷം വീണ്ടും ചിത്രങ്ങള്‍ പ്രചരിച്ചതോടെ സൈറ്റിന്റെ പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി