ഭീമന്‍ കൊതുകിനെ കണ്ടെത്തി

single-img
30 April 2018

ചൈനയില്‍ ഭീമന്‍ കൊതുകിനെ കണ്ടെത്തി. ഷിഷുവാന്‍ പ്രവിശ്യയിലെ ക്വിന്‍ചെന്‍ഗ് എന്ന പര്‍വതത്തില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ഈ കൊതുകിനെ കണ്ടെത്തിയത്. ഇവയുടെ ചിറകുകള്‍ക്ക് 11.15 സെന്റിമീറ്റര്‍ നീളമാണുള്ളത്. സാധാരണ കൊതുകുകളെ പോലെ രക്തം കുടിച്ചല്ല ഇവ ജീവിക്കുന്നത്.

ചെടികളുടെ തണ്ടുകളിലുള്ള നീരും പൂക്കളിലെ തേനുമാണ് ഇവയുടെ ഭക്ഷണം. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ കൊതുക് വര്‍ഗമാണിത്. രണ്ട് മുതല്‍ മൂന്ന് ദിവസം വരെയാണ് ഇവയുടെ ആയുസ്. പതിനായിരക്കണക്കിന് കൊതുകു വര്‍ഗങ്ങളാണ് ലോകത്തുള്ളത്. ഇവയില്‍ നൂറില്‍ താഴെ ഇനം കൊതുകുകള്‍ മാത്രമേ മനുഷ്യരക്തം കുടിക്കാറുള്ളൂ.