ലിഗയുടെ മരണം:നാല് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനഘട്ടത്തില്‍

single-img
29 April 2018

തിരുവനന്തപുരം: കോവളത്തെ കണ്ടല്‍ക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. കഴുത്തില്‍ കൈകൊണ്ടു ഞെരിച്ചതോ കാല്‍കൊണ്ടു ചവിട്ടിപ്പിടിച്ചതോ മരണകാരണമായെന്നാണു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. കഴുത്തിലെ തരുണാസ്‌ഥികള്‍ ഒടിഞ്ഞിട്ടുണ്ട്‌. എന്നാല്‍, മൃതദേഹം ജീര്‍ണിച്ചിരുന്നതിനാല്‍, മാനഭംഗം നടന്നിട്ടുണ്ടോയെന്നു വ്യക്‌തമല്ല.

അതേസമയം കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. നാല് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. ഇവര്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.

മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നിന്ന് ലഭിച്ച മുടിയിഴകള്‍ പരിശോധിക്കും. ഇത് കൊലപാതകത്തില്‍ പങ്കെടുത്തവരുടേതാണോ എന്നാണ് കണ്ടെത്തേണ്ടത്. ഐജി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച മൃതദേഹം കണ്ടെടുത്ത കണ്ടല്‍ക്കാട്ടിനുള്ളില്‍ വിശദമായ പരിശോധന നടത്തിയിരുന്നു.കോവളത്തെത്തിയ ലിഗയെ, ഇപ്പോള്‍ കസ്‌റ്റഡിയിലുള്ള പ്രതി സൗഹൃദം ഭാവിച്ചു കണ്ടല്‍ക്കാട്ടില്‍ കൊണ്ടുപോയതാകാമെന്നു പോലീസ്‌ കരുതുന്നത്