എം.ഇ.എസ് മൗലാന ആസാദ് സെക്കണ്ടറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഏപ്രിൽ 29ന്

single-img
28 April 2018

കഴക്കൂട്ടം: തലസ്ഥാനത്തെ ചാന്നാങ്കര എം.ഇ.എസ് മൗലാന ആസാദ് സെക്കണ്ടറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഏപ്രിൽ 29 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ചാന്നാങ്കര മൗലാന ആസാദ് സ്‌കൂൾ ആഡിറ്റോറിയത്തിൽ വച്ച് എം പി എ.സമ്പത്ത്‌ ഉത്‌ഘാടനം ചെയ്യുമെന്ന് സ്‌കൂൾ ഭാരവാഹികൾ അറിയിച്ചു.

ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ പി.എ ഫസൽ ഗഫൂർ നിർവഹിക്കും. ഇതേത്തുടർന്നു മൗലാന സ്‌കൂളിലെ മികവൂറ്റ പൂർവ വിദ്യാർത്ഥികളെയും പ്രതിഭകളെയും സിനിമാതാരം ബൈജു ആദരിക്കും.

എം.ഇ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫസർ കെ.എ ഹാഷിം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഒ.ജെ ലബ്ബ മുഖ്യ പ്രഭാഷണം നടത്തും.

സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് മുൻ നിയസഭാ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ എം.എൽ.എ എം.എ വാഹിദ്, കഠിനംകുളം പഞ്ചായത്ത്‌ പ്രസിഡന്റ് ഫെലിക്സ് പി, കെ.പി.സി.സി അംഗം എം.എ ലത്തീഫ്, മുസ്ലീം അസോസിയേഷൻ പ്രസിഡന്റ് ഇ.എം നജീബ്, മുസ്ലീം അസോസിയേഷൻ വൈസ് പ്രസിഡന്റ് നാസർ കടയറ, മുൻ സ്പോർട്സ് അഡിഷണൽ ഡയറക്ടർ എസ്.നജുമുദ്ധീൻ തുടങ്ങിയവർ സംസാരിക്കുന്നു.

സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിർണ്ണയവും

സിൽവർ ജൂബിലി ആഘോഷവുമായി ബന്ധപെട്ട് എം.ഇ.എസ് യൂത്ത്‌ വിങ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും നെടുമങ്ങാട് അൽഹിബ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇതേ ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ സ്‌കൂൾ ക്യാമ്പസിൽ വച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിർണ്ണയവും നടത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.