ഒരേ ദിവസം ജനനം; ഒട്ടകക്കുഞ്ഞിനും രാജകുമാരന്റെ പേര്

single-img
28 April 2018


വില്യം രാജകുമാരന്റെയും ഭാര്യ കേറ്റ് മിഡില്‍ടണിന്റെയും ആണ്‍കുഞ്ഞിന് ലൂയിസ് ആര്‍തര്‍ ചാള്‍സ് എന്നാണ് പേരിട്ടത്. ഇതേ ദിവസം ജനിച്ച മറ്റൊരു ‘കുഞ്ഞിന്’ രാജകുമാരനോടുള്ള ആദരസൂചകമായി ലൂയിസ് എന്ന് തന്നെയാണ് പേരിട്ടത്. ഇംഗ്ലണ്ടിലെ ബ്ലാക്പൂള്‍ മൃഗശാലയില്‍ ജനിച്ച ഒട്ടകക്കുഞ്ഞിനാണ് രാജകുമാരന്റെ പേര് നല്‍കിയത്.

ലോകം ലൂയിസ് രാജകുമാരന്റെ ജനനത്തിനായി കാത്തിരുന്നപ്പോള്‍ ഞങ്ങളും ഏറെ പ്രത്യേകതയുള്ള ഒരു ജനനത്തിനായി കാത്തിരിക്കുകയായിരുന്നു മൃഗശാല അധികൃതര്‍ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഒട്ടകക്കുഞ്ഞിന്റെ ജനനം. ലൂയിസ് രാജകുമാരനോടുള്ള ആദരസൂചകമായാണ് പേര് നല്‍കിയതെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.

ലൂയിസ് ഒട്ടകത്തിന്റെ ചിത്രവും ട്വീറ്റ് ചെയ്തിരുന്നു. പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയില്‍ ഏപ്രില്‍ 23നായിരുന്നു കേറ്റ് മിഡില്‍ടണ്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പ്രസവസമയത്ത് വില്യംസ് രാജകുമാരന്‍ സമീപത്ത് ഉണ്ടായിരുന്നതായും കെന്‍സിംഗ്ടണ്‍ കൊട്ടാരം ട്വീറ്റ് ചെയ്തിരുന്നു.