ഇടിമിന്നല്‍ ഉളളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ..?

single-img
28 April 2018

ഇടിമിന്നല്‍ ഉളളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ..? എന്ന് ചോദിച്ചാല്‍ പറ്റില്ല എന്നായിരിക്കും പലരുടെയും മറുപടി. എന്നാല്‍ ഇത് തെറ്റാണെന്നാണ് ടോട്ടോ ചാന്‍ പറയുന്നത്. നമ്മുടെ കയ്യിലുള്ള മൊബൈല്‍ ഫോണ് ഒരു ലോ പവര്‍ വൈദ്യുത കാന്തിക ഉപകരണം ആണെന്നും മൊബൈല്‍ ഫോണില്‍ നിന്ന് പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകര്‍ഷിക്കാനുള്ള കഴിവൊന്നുമില്ലെന്നും ടോട്ടോ ചാന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സമര്‍ത്ഥിക്കുന്നു. ടോട്ടോ ചാന്റെ കുറിപ്പ് രണ്ടും കൈയും നീട്ടി സ്വീകരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

ടോട്ടോ ചാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇടിമിന്നല്‍ ഉള്ളപ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാമോ? നാട്ടില്‍ വളരെ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന സരള യുക്തിയുടെ ഉല്‍പന്നമാണ് മൊബൈല്‍ഫോണ്‍ ഇടിമിന്നല്‍ ഉള്ളപ്പോള്‍ ഉപയോഗിക്കരുത് എന്നത്.മിന്നല്‍ എടുക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചത് കൊണ്ടു നമുക്കോ അതുപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല.

നമ്മുടെ കയ്യിലുള്ള മൊബൈല്‍ ഫോണ് ഒരു ലോ പവര്‍ വൈദ്യുത കാന്തിക ഉപകരണം ആണ്. വൈദ്യുത കാന്തിക തരംഗം എന്നൊക്കെ കേട്ടു ഉടനെ മിന്നല്‍ പിടിക്കും ഒന്നും തറ്റിദ്ധരിക്കണ്ടാ. നമ്മള്‍ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗം ആണ്. മൊബൈല്‍ ഫോണില്‍ നിന്ന് പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകര്‍ഷിക്കാനുള്ള കഴിവൊന്നുമില്ല.

മിന്നല്‍ ഉണ്ടാകുന്നതിനേ കുറിച്ചു മുന്‍പ് എഴുതിയിട്ടുണ്ട്. ലിങ്ക് തപ്പി കമന്റില്‍ ചേര്‍ക്കാം. ഒന്നോ രണ്ടോ വാചകത്തില്‍ പറഞ്ഞാല്‍ മേഘക്കൂട്ടത്തില്‍ വെച്ചു ice പരലുകളും, ജലത്തിന്റെ flake പോലെയുള്ള ചാര്‍ജ് ചെയ്യപ്പെട്ട graupel നിരന്തരം സമ്പര്‍ക്കത്തില്‍ തെന്നി നീങ്ങി വലിയ ചാര്‍ജ് accumulate ചെയ്യുന്നു.

ഇതു ഭൂമിയിലേക്ക് അതിഭീകരമായി ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നു. ഈ ഡിസ്ചാര്‍ജ് നടക്കുമ്പോള്‍ അതിന്റെ പാതയില്‍ എന്തൊക്കെ ഉണ്ടോ അതിലൂടെയൊക്കെ ചാര്‍ജ് ഒഴുകുന്നു. ഇതിന്റെ പരിണിതഫലം മിന്നലിന്റെ തീവ്രതക്കും, ചാര്‍ജുകള്‍ പാസ് ചെയ്യുന്ന വസ്തുവിന്റെ സ്വഭാവത്തിനെ ഒക്കെ ആശ്രയിക്കും.

ഇങ്ങനെ ഭൂമിയിലേക്ക് വരുന്ന ചര്‍ജിനെ ഇവിടെയുള്ള ഉയര്‍ന്നു നില്‍ക്കുന്നതും, ഒറ്റപ്പെട്ടു നില്‍ക്കുന്നതോ തുറസായ സ്തലത്തുള്ളതോ ആയ വസ്തുക്കള്‍ ‘വഴികാട്ടി’ ആയെന്നു വരാം.അഥവാ ഈ വസ്തുക്കളില്‍ നിന്നും(ചിലപ്പോ നമ്മള്‍ തന്നെയും) tsreamer ഉറവിടം ആയി മാറിയേക്കാം.

മുകളില്‍ നിന്നും വരുന്ന DIsharge (ഇതിനെ stepleader, മിന്നല്‍ ഉണ്ടാകുമ്പോള്‍ കാണുന്ന ഞരമ്പ് പോലെയുള്ള വര്‍ണ്ണ വരഎന്നു വിളിക്കുന്നു.)ആയി ഈ tsreamer സംഗമിക്കുന്നു. അതുവഴി ഭൂമിയിലേക് വൈദ്യുതി എളുപ്പം discharge ആവുന്നു.

നമ്മള്‍ കുന്നിലോ, ഉയര്‍ന്ന പ്രദേശത്തോ ഒക്കെ ആണെങ്കില്‍ Stepleader നെ ‘സ്വീകരിക്കാന്‍’ നമ്മുടെ ശരീരത്തില്‍ നിന്ന് തന്നെ steramer പോയി അപകടം ക്ഷണിച്ചു വരുത്തുമെന്ന് സാരം. അതുകൊണ്ടാണ് ഒറ്റപ്പെട്ടതും, ഉയര്‍ന്നതും ആയ മരങ്ങള്‍ അപകടകാരികള്‍ ആവുന്നത്. താരതമ്യേനെ ‘area ‘ കുറഞ്ഞിട്ടു പോലും തെങ്ങുകള്‍ ഇടിയുടെ സ്ഥിരം വേട്ടമൃഗം ആവുന്നത്.

ഞാന്‍ ഇതൊക്കെ പറഞ്ഞത്, നിങ്ങള്‍ ആരെങ്കിലും മൊബൈല്‍ ഓണ് ആക്കിയോ, ഓഫ് ആക്കിയോ, flight മോഡില്‍ ഇട്ടോ, കാള്‍ ചെയ്‌തോ, ചാറ്റ് ചെയ്തതോ കൊണ്ടുഇടിമിന്നല്‍ ഒന്നും ചെയ്യാന്‍ പോന്നില്ല. സ്വാഭാവികമായും ഇതിനോട് പലര്‍ക്കും പല വ്യക്തിപരമായ അനുഭവങ്ങളും പറയാന്‍ ഉണ്ടാകും(മൊബൈല്‍ ഉപയോഗിക്കുമ്പോ മിന്നല്‍ ഏറ്റത്), അതിന്റെ മറുപടി അഡ്വാന്‍സ്ഡ് ആയി പറയാ

‘ഇടി മിന്നല്‍ ഏറ്റത് മൊബൈല്‍ഫോണ് ഉപയോഗിച്ചത് കൊണ്ടല്ല, മൊബൈല്‍ഫോണ് ഉപയോഗിക്കുമ്പോള്‍ മിന്നലേറ്റത് ആണ്. ഫോണ്‍ ഉപയോഗിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് മിന്നല്‍ ഏല്‍ക്കുമായിരുന്നു’ പിന്നേ വേറൊരു കാര്യം wired ലാന്‍ഡ് ഫോണ് ഉപയോഗിക്കരുത്. കിലോമീറ്റര് നീണ്ടു കിടക്കുന്ന ലൈനില്‍ എവിടെയെങ്കിലും മിന്നല്‍ tsrike ചെയ്താല്‍ അപകടം സംഭവിക്കാന്‍ സാധ്യത വളരെ കൂടുതല്‍ ആണ്.

നാട്ടില്‍ ഒരു അപകട മരണം സംഭവിച്ചപ്പോള്‍ ഇടിമിന്നല്‍ പേടിച്ചു മിക്ക മൊബൈലും ഓഫ് ചെയ്തു വെച്ചിരുന്നതു കൊണ്ടു നിര്‍ണ്ണായക വേളയില്‍ വിവര വിനിമയത്തിനു തല്‍ക്കലികമായി തടസ്സം നേരിട്ട അനുഭവത്തില്‍ എഴുതിയത്. PS: ഇടിമിന്നലിനെ അവഗണിക്കരുത്, ഫോണ് ഉപയോഗിച്ചാലും ഇല്ലെങ്കിലും മറ്റ് മുന്‍കരുതലുകള്‍ എടുക്കുക.