ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും കൊണ്ട് കശ്മീരില്‍ ബൈക്ക് റൈഡ് നടത്തി സല്‍മാന്‍ ഖാന്‍ (വീഡിയോ)

single-img
27 April 2018

https://www.youtube.com/watch?v=SpLb1H_MI98

ശ്രീനഗര്‍: റേസ് 3 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സല്‍മാന്‍ ഖാന്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനായി അടുത്തിടെയാണ് സല്‍മാനും സംഘവും ജമ്മുകശ്മീരിലെത്തിയത്. കശ്മീരിലെത്തിയ സംഘം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി കാണുകയാണ് സംഘം.

കഴിഞ്ഞ ദിവസം ജാക്വിലിന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം ഷെയര്‍ ചെയ്തിരുന്നു. പുതച്ചുമൂടിയിരിക്കുന്ന ജാക്വിലിനും തൊട്ടടുത്ത് ഒരു കറുത്ത ഗാഞ്ചിയും ജീന്‍സും ധരിച്ചു നില്‍ക്കുന്ന സല്‍മാനുമായിരുന്നു ചിത്രത്തില്‍. ഇതിന് പിന്നാലെയാണ് ചില ഫാന്‍ ക്ലബുകള്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

സല്‍മാന്‍ ബൈക്ക് ഓടിക്കുന്നതും പുറകില്‍ ജാക്വിലിന്‍ ഇരിക്കുന്നതുമാണ് വീഡിയോയില്‍. ലേയിലൂടെയാണ് ഇരുവരുടെയും യാത്ര. റെമോ ഡിസൂസയാണ് റേസ് 3 സംവിധാനം ചെയ്യുന്നത്. സല്‍മാനും ജാക്വിലിനും പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയ്‌സി ഷാ, സാഖിബ് സലീം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കിക്കിന് ശേഷം ജാക്വിലിനും സല്‍മാനും ഒന്നിക്കുന്ന ചിത്രമാണ് റേസ് 3.