മുണ്ട് മടക്കിക്കുത്തി വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പാടി; എന്താ ജോണ്‍സാ കള്ളില്ലേ..: സംഭവം ഹിറ്റായി

single-img
27 April 2018

ജോയ്മാത്യുവിന്റെ തിരക്കഥയിലൊരുങ്ങിയ ‘അങ്കിളില്‍’ മമ്മൂട്ടി പാടിയ എന്താ ജോണ്‍സാ കള്ളില്ലേ എന്ന ഗാനം വൈറലായി. മുണ്ടുമടക്കി കുത്തി മമ്മൂട്ടി പാടുന്ന ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ബിജി പാലാണ്. ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് ഗാനം പുറത്തിറക്കിയത്.

‘വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീതത്തിലും ഒരു കൈ നോക്കുകയാണ്. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായം പറയുമല്ലോ’ എന്ന് ഗാനം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പാട്ട് കേരളം ഏറ്റെടുത്തുകഴിഞ്ഞു.