മഅ്ദനിയെ വെണ്ണല മഹാദേവക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിനെതിരെ ഹിന്ദുഹെല്‍പ്പ് ലൈന്‍: ‘ഈ ക്ഷേത്ര കമ്മിറ്റിക്കാര്‍ പൊന്നാനി പോകുന്നതാണ് ഹിന്ദുക്കള്‍ക്ക് നല്ലത്’

single-img
26 April 2018

എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന മത സൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിയെ ക്ഷണിച്ചതിനെതിരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍. മഅ്ദനിയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ച കമ്മിറ്റിക്കാര്‍ പൊന്നാനി പോകുന്നതാണ് ഹിന്ദുക്കള്‍ക്ക് നല്ലതെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു.

29 നും 30 നും നടക്കുന്ന മത സൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഈ മാസം ഏഴിനാണ് ക്ഷേത്ര അധികൃതര്‍ മഅ്ദനിക്ക് ക്ഷണക്കത്ത് അയച്ചത്. ഇതേത്തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി അബ്ദുല്‍ നാസര്‍ മഅ്ദനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയോടൊപ്പമാണ് ക്ഷേത്രം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള അപേക്ഷയും മഅ്ദനി ഉള്‍പ്പെടുത്തിയത്.