പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

single-img
24 April 2018

നോയിഡ: ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് മൂന്നംഗസംഘം ബലാത്സംഗം ചെയ്തത്. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ്. ഏപ്രില്‍ 18 നായിരുന്നു സംഭവം.

കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം. സ്‌കൂള്‍ ബസ് പോയതിനെ തുടര്‍ന്നു വീട്ടിലേക്കു നടന്നുപോകുമ്പോള്‍ സുഹൃത്തും മറ്റൊരാളും കാറിലെത്തുകയും വീട്ടിലെത്തിക്കാമെന്നു പറയുകയുമായിരുന്നു. കാറില്‍ കയറിയ പെണ്‍കുട്ടിക്കു മയക്കുമരുന്നു ചേര്‍ന്ന ജ്യൂസ് നല്‍കിയതിനുശേഷമായിരുന്നു പീഡനം.

മണിക്കൂറുകളോളം കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാത്രി രണ്ടുമണിയോടെ ഗാല്‍ഗോഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്കു സമീപത്തെ ആളൊഴിഞ്ഞ റോഡില്‍നിന്നാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

മൂന്നുപേര്‍ക്കെതിരെയാണു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടുപേരെ അറസ്റ്റു ചെയ്തു. ഒരാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.