അമ്മയ്ക്ക് വിളിച്ചത് തെറ്റാണെന്ന് തോന്നുന്നില്ലെന്ന് നന്ദന വര്‍മ്മ

single-img
23 April 2018


https://www.youtube.com/watch?v=skl4yVpYz6c

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് ബാലതാരം നന്ദന വര്‍മ്മ നല്‍കിയ മറുപടി ചര്‍ച്ചാവിഷയമായിരുന്നു. അശ്ലീല കമന്റിട്ട ആളോട് പോയി ചേട്ടന്റെ അമ്മയെ വിളിക്കാനാണ് നന്ദന പറഞ്ഞത്. നന്ദനയുടെ മറുപടിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ തന്റെ മറുപടിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നന്ദന വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നന്ദന നിലപാട് വ്യക്തമാക്കിയത്. തന്റെ മറുപടി കേട്ട് കുറെപേര്‍ വിമര്‍ശിച്ചു. എന്നാല്‍ തെറ്റായിട്ട് തോന്നുന്നില്ല, ആ അമ്മയോട് സോറി പറയുന്നതായും താരം വ്യക്തമാക്കി.

വിമര്‍ശിച്ചവരോട് ഒരു ചോദ്യവും താരം ചോദിക്കുന്നുണ്ട്. നിങ്ങള്‍ക്കും ചേച്ചിയും അനിയത്തിമാരും ഉണ്ടാകില്ലേ? അവരെ ഇങ്ങനെ വിളിച്ചിരുന്നെങ്കില്‍ നിങ്ങള്‍ കയ്യും കെട്ടി നോക്കിയിരിക്കുമായിരുന്നോ? നിങ്ങള്‍ പ്രതികരിച്ചത് പോലെ ഞാനും പ്രതികരിച്ചു. അത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും നന്ദന പറയുന്നു.

ഇത്തരക്കാര്‍ക്ക് ഇങ്ങനെ മറുപടി കൊടുത്താല്‍ മാത്രമേ അസുഖം മാറൂ. ഇനിയും മോശം കമന്റിടുന്നവര്‍ക്ക് ഇതേ രീതിയില്‍ തന്നെ മറുപടി ലഭിക്കുമെന്ന് അവന് മനസിലായിക്കാണുമെന്നും താരം വ്യക്തമാക്കി. പിന്തുണച്ചവര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല.