റോഡരികിലൂടെ നടന്നുപോകുന്നതിനിടെ സുഹൃത്തിനെ യുവതി ബസിനടിയിലേക്ക് തള്ളിയിട്ടു (വീഡിയോ)

single-img
23 April 2018


റോഡരികിലൂടെ നടന്നുപോകുന്നതിനിടെ രണ്ട് യുവതികളിലൊരാള്‍ സുഹൃത്തിനെ ബസിനടിയിലേക്ക് തള്ളിയിടുന്നതിന്റെ വീഡിയോ വൈറലാകുന്നു. പോളണ്ടില്‍ നടന്ന സംഭവത്തില്‍ യുവതി ഓടിക്കൊണ്ടിരുന്ന ബസിന്റെ ചക്രത്തിനടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇരുവരും സംസാരിച്ചുകൊണ്ട് നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ അതുവഴി ഒരു ബസ് വന്നു. ഉടന്‍ തന്നെ യുവതി സുഹൃത്തിനെ തള്ളിയിടുകയായിരുന്നു. ബസിനടിയിലേക്ക് പോയെങ്കിലും യുവതി രക്ഷപ്പെട്ടു. യുവതിയുടെ തലയ്ക്കടുത്തുകൂടിയാണ് ബസിന്റെ ടയര്‍ പോയത്.

അതേസമയം വീണുകിടന്ന സുഹൃത്തിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചതും തള്ളിയിട്ട യുവതിയാണ്. സംഭവം നടന്ന ഉടന്‍ ബസ് ഡ്രൈവര്‍ ബസ് നിര്‍ത്തി പൊലീസിനെ വിളിച്ചു. സുഹൃത്തിനെ തള്ളിയിട്ട യുവതിയില്‍ നിന്നും ഗതാഗതം തടസപ്പെടുത്തിയതിന് പിഴ ഈടാക്കിയിട്ടുണ്ട്.