സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ങ്ങി; ഇനി നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപ

single-img
23 April 2018


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശമ്പളം. ജ​ന​റ​ൽ, ബി​എ​സ് സി ​ന​ഴ്സു​മാ​ർ​ക്ക് ഈ ​ശമ്പളം ല​ഭി​ക്കും.

ഡിഎ, ഇന്‍ക്രിമെന്റ്, വെയ്‌റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച്‌ പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, വിജ്ഞാപനം പരിശോധിച്ചശേഷം ചൊവ്വാഴ്ചത്തെ പണിമുടക്കു പിന്‍വലിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയിരുന്നു.

നേ​ര​ത്തെ, ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള വ​ർ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ദേ​ശ​ക സ​മി​തി റി​പ്പോ​ർ​ട്ടി​ൽ സം​സ്ഥാ​ന നി​യ​മ​സെ​ക്ര​ട്ട​റി എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. സു​പ്രീം കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് വേ​ത​ന വ​ർ​ധ​ന​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ല​വ​ൻ​സ് നി​ര​ക്കു​ക​ൾ കു​റ​യ്ക്ക​രു​തെ​ന്നു​മാ​ണ് നി​യ​മ​സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്. ഈ ​നി​ല​പാ​ട് ത​ള്ളി​യാ​ണ് ഇ​പ്പോ​ൾ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. അ​ല​വ​ൻ​സ് നി​ര​ക്കു​ക​ൾ കു​റ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​പ​ദേ​ശ​ക സ​മി​തി ന​ൽ​കി​യ ശി​പാ​ർ​ശ.