അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക്

single-img
21 April 2018

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ ഹസ്‌ക മിന ജില്ലയിലാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടന വിവരം പ്രവിശ്യ ഗവര്‍ണര്‍ വക്താവ് അത്തുല്ലാഹ് ഖോംഗ്യാനി സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ 2 കുട്ടികളും 2 സ്ത്രീകളും ഉള്‍പ്പെടും.

അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകരസംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.