കശ്മീരിലെ സമാധാന അന്തരീക്ഷത്തിനായി എല്ലാവരും മുന്നോട്ട് വരണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു

single-img
20 April 2018

ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി എല്ലാവരും മുന്നോട്ട് വരണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. ”കശ്മീര്‍ ഇന്നും നമുക്ക് വലിയൊരു പ്രശ്‌നമാണ്. താഴ്‌വരയില്‍ സമാധാനം സൃഷ്ടിക്കാന്‍ നമ്മളെല്ലാം മുന്നോട്ട് വരേണ്ടതുണ്ട്”, വെങ്കയ്യാ നായിഡു പറഞ്ഞു.

ജമ്മു കശ്മീരിലെ സമാധാനം തകര്‍ത്ത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് വെങ്കയ്യാ നായിഡുവിന്റെ പ്രസ്താവന.
നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരിലെ സമാധാനം ഇല്ലാതാക്കുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യം.

2018ല്‍ രണ്ട് മാസത്തിനുള്ളില്‍ നിയന്ത്രണരേഖയില്‍ 633 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

2017ല്‍ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 860 തവണയാണ്. 111 തവണ അതിര്‍ത്തിയിലും കരാര്‍ ലംഘിച്ചു.