വിമാനം വൈകിയത്​ കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാര്‍ക്ക് കണക്​ടിങ്​​ ഫ്ലൈറ്റ്​ നഷ്​ടമായാല്‍​ 20,000 രൂപ വരെ നഷ്​ടപരിഹാരം

single-img
20 April 2018

ന്യൂഡല്‍ഹി: വിമാനം വൈകിയത്​ കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാര്‍ക്ക് കണക്​ടിങ്​​ ഫ്ലൈറ്റ്​ നഷ്​ടമായാല്‍​ 20,000 രൂപ വരെ നഷ്​ടപരിഹാരം നല്‍കാന്‍ ശിപാര്‍ശ. കേന്ദ്രസര്‍ക്കാറുമായും ബന്ധപ്പെട്ട വിമാനകമ്പനികളുമായും ചര്‍ച്ചകള്‍ നടത്തിയത്​ ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. വിമാനം റദ്ദാക്കിയത്​ മൂലം ബോര്‍ഡിങ്​ പാസ്​ ലഭിച്ചില്ലെങ്കിലും 5000 രൂപ വരെ നഷ്​ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്​.

ഡയറക്​ടര്‍ ജനറല്‍ ഒാഫ്​ സിവില്‍ എവിയേഷനാണ്​ ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട്​ വെച്ചത്​.വിമാനം റദ്ദാക്കിയത്​ മൂലം നിലവില്‍ നല്‍കുന്ന നഷ്​ടപരിഹാരം യാത്രക്കാര്‍ക്ക്​ ഗുണകരമാവുന്നില്ലെന്ന്​ സിവില്‍ എവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗധരി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തില്‍ കൂടുതല്‍ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തുന്നത്​.