കോണ്‍ഗ്രസ്സുമായി ധാരണയാവാം, സഖ്യം പാടില്ല; സിപിഎം രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ ത​ർ​ക്ക​ഭാ​ഗം ഒ​ഴി​വാ​ക്കി

single-img
20 April 2018

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് സഖ്യവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ രാഷ്ട്രീയപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവായി. കോണ്‍ഗ്രസ്സുമായി ധാരണയാകാം,സഖ്യം പാടില്ല എന്ന തരത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ല്‍ സ​മ​ന്വ​യ​മു​ണ്ടാ​ക്കി​യ ന​ട​പ​ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ രാ​ഷ്ട്രീ​യ ലൈ​നി​നു​ള്ള വി​ജ​യ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യാ​വാ​മെ​ന്ന യെ​ച്ചൂ​രി​യു​ടെ ലൈ​ന്‍ ത​ള്ളി​യെ​ങ്കി​ലും ഒ​രു ധാ​ര​ണ​യും നീ​ക്കു​പോ​ക്കും പാ​ടി​ല്ലെ​ന്ന ആ​വ​ശ്യ​ത്തി​ല്‍​നി​ന്ന് മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് കാ​രാ​ട്ട് പി​ന്നോ​ട്ടു​പോ​യ​ത് യെ​ച്ചൂ​രി​ക്കു മേ​ല്‍​ക്കൈ ന​ല്‍​കു​ന്നു.

വിവാദവിഷയമായ കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച പരാമര്‍ശത്തില്‍ മണിക് സര്‍ക്കാരും പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെ തന്നെ ബിജെപിയെ തോല്‍പ്പിക്കാനാവശ്യമായ നടപടികള്‍ വേണമെന്നായിരുന്നു പ്രമേയത്തിലെ മുന്‍നിര്‍ദേശം. ഇതിലാണ് ഭേദഗതി വരുത്താന്‍ ധാരണയായിരിക്കുന്നത്.
രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ലെ നി​ല​പാ​ട് വി​ശ​ദീ​ക​രി​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്ര​സം​ഗി​ച്ചു. കാ​രാ​ട്ടി​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​നു മു​ന്പ് യെ​ച്ചൂ​രി​ക്ക് അ​വ​സ​രം ന​ൽ​കി​യ​ത് പ്ര​ത്യേ​ക​ത​യാ​യി.

പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ അ​വ​ത​രി​പ്പി​ച്ച ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ന്‍​മേ​ല്‍ ര​ഹ​സ്യ ബാ​ല​റ്റി​ലു​ള്ള വോ​ട്ടെ​ടു​പ്പ് വേ​ണ​മെ​ന്നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നു​കൂ​ലി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​നു 17 സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ പി​ന്തു​ണ ന​ല്‍​കി. കേ​ര​ള​വും ത്രി​പു​ര​യും മാ​ത്ര​മാ​ണ് കാ​രാ​ട്ട് പ​ക്ഷ​ത്തെ പി​ന്തു​ണ​ച്ച​ത്.