ഉത്സവാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു; ഒഡീഷയില്‍ പ്രതിഷേധം

single-img
20 April 2018


മയൂര്‍ഭാജ്: ഒഡീഷയിലെ മയൂര്‍ഭാജില്‍ 16കാരിയെ ഓട്ടോ ഡ്രൈവര്‍ പീഡനത്തിനിരയാക്കി. ഉത്സവാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കേസില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ഉത്സവാഘോഷം കഴിഞ്ഞ് ഇളയ സഹോദരനൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം.

പ്രകോപിതരായ നാട്ടുകാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.