വാ​ട്സ്​​ആ​പ് ഹ​ർ​ത്താ​ല്‍:വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്​​ അ​ഡ്​​മി​ന്‍​മാര്‍ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം;കേ​ന്ദ്ര ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ബ്യൂ​റോ മേ​ധാ​വി കേ​ര​ള​ത്തില്‍

single-img
20 April 2018

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്​​ത ഹ​ര്‍​ത്താ​ലി​​ന്റെ മ​റ​വി​ല്‍ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ വ​സ്​​തു​ത നേ​രി​ട്ട​റി​യാ​ന്‍ കേ​ന്ദ്ര ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ബ്യൂ​റോ മേ​ധാ​വി രാ​ജീ​വ് ജെ​യ്ന്‍ കേ​ര​ള​ത്തി​ലെ​ത്തി. ഗ​വ​ര്‍​ണ​ര്‍, സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ബ്യൂ​റോ മേ​ധാ​വി ച​ര്‍​ച്ച ന​ട​ത്തി.

ഹ​ര്‍​ത്താ​ല്‍ ​ പോ​സ്​​റ്റു​ക​ളി​ട്ട ഫേ​സ്​​ബു​ക്ക്, വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്​​ അ​ഡ്​​മി​ന്‍​മാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ള്‍ പോലീസ് ആ​രം​ഭി​ച്ചു. പ​ല ഗ്രൂ​പ്പു​ക​ളു​ടെ​യും അ​ഡ്​​മി​ന്‍​മാ​രോ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി ചിലര്‍ മനഃപൂര്‍വ്വം കരുതിക്കൂട്ടി ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഈ വര്‍ഗീയ സാഹചര്യം ആര്, എവിടെ നിന്ന് ഉണ്ടാക്കി എന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വാ​ട്സ്ആ​പ്പി​ലൂ​ടെ ഹ​ർ​ത്താ​ൽ ആ​ഹ്വാ​ന​ത്തി​ന്​ ഒ​രു പ്രോ​ക്സി സെ​ർ​വ​ർ ഉ​പ​യോ​ഗി​ച്ചു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തിന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സൈ​ബ​ർ സെ​ൽ. സെ​ർ​വ​റി‍​െൻറ ര​ജി​സ്ട്രേ​ഷ​ൻ ക​ണ്ടെ​ത്തി​യാ​ൽ ഹ​ർ​ത്താ​ലി‍​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​മെ​ന്നാ​ണ് പൊ​ലീ​സ് ക​ണ​ക്കു​കൂ​ട്ട​ൽ.
തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റു​ന്ന​തി​ല്‍ സം​സ്​​ഥാ​ന​ത്തി​​ന്റെ ഭാ​ഗ​ത്തു​​നി​ന്ന്​ വീ​ഴ്​​ച സം​ഭ​വി​ക്കു​ന്ന​താ​യി കേ​ന്ദ്ര ഇ​ന്‍​റ​ലി​ജ​ന്‍സ് ബ്യൂ​റോ മേ​ധാ​വി സം​സ്​​ഥാ​ന പൊ​ലീ​സ്​ ഉ​ന്ന​ത​രെ അ​റി​യി​ച്ച​താ​യാ​ണ്​ വി​വ​രം. ഹ​ര്‍​ത്താ​ലി​നി​ടെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ള്‍​ക്കു​പി​ന്നി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​വും കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു​ണ്ട്. ഈ ​ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ മേ​ധാ​വി നേ​രി​െ​ട്ട​ത്തി സ്​​ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.