സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

single-img
19 April 2018

തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശം. വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കാനും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

അവധിയിലുള്ള പോലീസുകാര്‍ ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിലും തുടര്‍ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനിടെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്ന് സ്ഥിരീകരിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഇതിന് ചിലര്‍ മനഃപ്പൂര്‍വം ശ്രമിച്ചതായി വ്യക്തമായെന്നും അറിയിച്ചു. ഇതിന് ശ്രമിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. അറസ്റ്റിലായവരുടെ പശ്ചാത്തലവും പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരത്ത് പറഞ്ഞു.