ബോളിവുഡ് നടി മല്ലിക രജ്പുത് ബിജെപി വിട്ടു: ബലാത്സംഗം ചെയ്തവരെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം തുടരാന്‍ കഴിയില്ലെന്ന് മല്ലിക

single-img
19 April 2018


ബലാത്സംഗം ചെയ്തവരെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം തുടരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് നടി മല്ലിക രജ്പുത് ബിജെപി വിട്ടു. അക്രമികള്‍ക്ക് തൂക്കുകയര്‍ ഉറപ്പാക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാകാന്‍ ഇനി കഴിയില്ലെന്ന് റിവോള്‍വര്‍ റാണിയെന്ന സിനിമയിലൂടെ ശ്രദ്ധേയയായ മല്ലിക പറഞ്ഞു.

‘ബലാത്സംഗികളെ നിരന്തരം സംരക്ഷിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇരയ്ക്ക് അതിവേഗം നീതി ഉറപ്പാക്കാനും പ്രതികള്‍ക്ക് തൂക്കുകയര്‍ നേടിക്കൊടുക്കാനുമാണ് ബിജെപി ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ ഹിന്ദു മുസ്‌ലിം വിഷയമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഈ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ രാജിവെയ്ക്കുകയാണ്’ മല്ലിക രജ്പുത് വ്യക്തമാക്കി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായാണ് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശിയായ മല്ലിക ബിജെപിയില്‍ അംഗമായത്.