ഗ്രാമത്തില്‍ കരടിയിറങ്ങി; പരിഭ്രാന്തിയില്‍ ഒരു പകല്‍ (വീഡിയോ)

single-img
19 April 2018

അംബികാപൂര്‍: ഛത്തീസ്ഗഡിലെ അംബികാപൂരിലുള്ള ധേബിപാറ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ഒരു കരടിയെത്തി. പുലര്‍ച്ചെയാണ് കരടി ഗ്രാമത്തിലെത്തിയത്. ഒരു പകല്‍ നീണ്ട പരിഭ്രാന്തിക്കൊടുവില്‍ വൈകീട്ടോടെ കരടിയെ മയക്കുവെടി വെച്ച് പിടികൂടി.

ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതരെത്തെിയാണ് കരടിയെ പിടികൂടിയത്. കരടിയെ മയക്കുവെടി വെച്ച ശേഷം കയര്‍ കൊണ്ടു കെട്ടുകയായിരുന്നു. തുടര്‍ന്ന് ഒരു വലിയ കമ്പിയില്‍ കയര്‍ കെട്ടി കരടിയെ തൂക്കിയെടുത്തുകൊണ്ടുപോയി കൂട്ടിലാക്കി.