സ്‌ക്വുരല്‍ കുരങ്ങുകള്‍ ചില്ലറക്കാരല്ല

single-img
17 April 2018

വിപണിയില്‍ വലിയ ഡിമാന്‍ഡും, മൂല്യവുമുള്ള സ്‌ക്വുരല്‍ കുരങ്ങുകളുടെ ഒരു പ്രവൃത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എന്താണെന്നല്ലേ… ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണ്‍ മൃഗശാലയിലാണ് സംഭവം. മോഷ്ടാക്കളില്‍ നിന്ന് സ്വയം പ്രതിരോധിച്ചാണ് കുരങ്ങുകള്‍ തങ്ങളുടെ സ്വയരക്ഷ ഉറപ്പാക്കിയത്.

രാത്രിയുടെ മറവില്‍ മൃഗശാലയിലെത്തിയ മോഷണസംഘം കൂടു പൊളിച്ച് ഒരു കുരങ്ങിനെ കൈക്കലാക്കിയതോടെ ബാക്കിയുള്ളവ ചീറിയടുത്തു. കമ്പി വടിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൊണ്ട് കള്ളന്‍മാര്‍ ചെറുത്തെങ്കിലും വാനരശൗര്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

ഒടുവില്‍ ഗത്യന്തരമില്ലാതെ കൈക്കലാക്കിയ കുരങ്ങിനെ തിരികെ കൂട്ടിലിട്ടപ്പോഴാണ് വാനരസേ തെല്ലൊന്നയഞ്ഞത്. എന്നാല്‍ മൃഗശാലാ അധികൃതര്‍ സംഭവമറിയുന്നത് അടുത്ത ദിവസമാണ്. കൂടുകള്‍ തകര്‍ന്നു കിടക്കുന്നത് കണ്ടപ്പോള്‍ കുരങ്ങുകള്‍ രക്ഷപ്പെട്ടുവെന്നാണ് അധികൃതര്‍ ആദ്യം കരുതിയത്.

എന്നാല്‍ ഒറ്റ കുരങ്ങു പോലും കൂട്ടിനുള്ളില്‍ നിന്നും പുറത്ത് വന്നിരുന്നില്ല. ചില കുരങ്ങുകള്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അധികൃതര്‍ക്ക് കാര്യം മനസിലായത്. പരിക്കേറ്റ കുരങ്ങുകള്‍ ഇപ്പോള്‍ ചികിത്സയിലാണ്. മനുഷ്യരോട് തീരെ ഇണക്കം പ്രകടിപ്പിക്കാത്ത പ്രകൃതക്കാരാണ് സ്‌ക്വുരല്‍ കുരങ്ങുകള്‍