കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് കോടിയേരി; മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസും യെച്ചൂരിയും

single-img
17 April 2018

പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കടക്കുമ്പോഴും കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎമ്മില്‍ ഭിന്നത തുടരുന്നു. മതേതര കക്ഷികള്‍ ശക്തിപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടപ്പോള്‍ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് ബന്ധം ആവശ്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുന്നണി ഉണ്ടാക്കാതെ ബിജെപി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കും. ഇതിന് സഹായമായ അടവുനയത്തിന് രൂപം നല്‍കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് സഹകരണത്തിനുള്ള തീരുമാനമുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ മതേതര കക്ഷികളുടെ സഖ്യം ആവശ്യമാണ് വി.എസ് പറയുന്നു. വര്‍ഗീയതയെ തോല്‍പിക്കാന്‍ ഇത് ആവശ്യമാണ്. കോണ്‍ഗ്രസ് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.