വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സിന്ധുവിനെ തോല്‍പിച്ച് സൈനയ്ക്ക് സ്വര്‍ണം

single-img
15 April 2018

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നേവാളിന് സ്വര്‍ണം. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സൈന സ്വര്‍ണം നേടിയത്. സ്‌കോര്‍: 21-18, 23-21. ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്.

ഫൈ​ന​ലി​ൽ ഇ​രു​വ​രും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ ഗെ​യിം മേ​ധാ​വി​ത്വ​ത്തോ​ടെ റാ​ക്ക​റ്റേ​ന്തി സൈ​ന സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സി​ന്ധു 19-ാം പോ​യി​ന്‍റ് വ​രെ മു​ന്നി​ട്ട് നി​ന്നു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ സി​ന്ധു പ​ത​റി​യ​തോ​ടെ സൈ​ന മ​ല്‍​സ​രം വ​രു​തി​യി​ലാ​ക്കി.

2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ സ്വര്‍ണം നേടിയ സൈനയുടെ കോമണ്‍വെത്ത് ഗെയിംസിലെ രണ്ടാം സ്വര്‍ണമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന് റെക്കോഡും സൈന നേടി.