സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

single-img
13 April 2018


കൊച്ചി: വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കി വേതനം കൈപ്പറ്റിയെന്ന ആക്ഷേപത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്.

കേസെടുത്തത് നിയമവിരുദ്ധമായാണെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നു പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. നടപടി നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട കോടതി, സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെക്കൊണ്ട് നിര്‍ബന്ധിച്ച് കേസെടുപ്പിക്കുകയായിരുന്നു എന്നും പറഞ്ഞു.