മോശം പെരുമാറ്റത്തിന് പഴി കേട്ട് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ

single-img
13 April 2018

അച്ഛന് പിന്നാലെ മോശം പെരുമാറ്റത്തിന് പഴികേട്ടിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാന്‍. സെല്‍ഫിയെടുക്കാന്‍ ചെന്ന ആരാധികയോട് തട്ടിക്കയറിയതിനാണ് സാറയ്ക്ക് പഴി കേട്ടത്. നേരത്തെ മാധ്യമപ്രവര്‍ത്തരുടെ മുന്നില്‍വെച്ച് ഡ്രൈവറോട് ദേഷ്യപ്പെട്ട് അച്ഛന്‍ സെയ്ഫ് വിവാദം സൃഷ്ടിച്ചിരുന്നു.

സാറയെ കണ്ട സന്തോഷത്തില്‍ സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധികയോട് വളരെ മോശമായിട്ടായിരുന്നു സാറയുടെ പ്രതികരണം. നിങ്ങളൊടൊപ്പം സെല്‍ഫിയെടുത്ത് അനാവശ്യമായ ശ്രദ്ധ കിട്ടേണ്ട ആവശ്യമില്ല. ഞാനിപ്പോള്‍ തന്നെ പ്രശസ്തയാണെന്നായിരുന്നുവത്രേ സാറ പറഞ്ഞത്.

സംഭവം ആരാധിക തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് സാറ അരങ്ങേറ്റം കുറിക്കുന്ന കേദാര്‍നാഥ് എന്ന ചിത്രം നിന്നുപോയിരുന്നു. തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിന്റെ നായികയായി സിംബ എന്ന ചിത്രത്തിലാണ് സാറ ഇനി അഭിനയിക്കാനൊരുങ്ങുന്നത്.