‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്’; ആസിഫയ്ക്കായി കേരളത്തില്‍ വേറിട്ട പ്രതിഷേധം

single-img
13 April 2018

കാശ്മീരിലെ കത്വയില്‍ മുസ്‌ലിം ബാലികയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം. ഏപ്രില്‍ 15ന് വൈകീട്ട് 5നും 7നും ഇടയ്ക്കുള്ള സമയത്ത് തൊട്ടടുത്തുള്ള തെരുവില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനാണ് സോഷ്യല്‍ മീഡിയയുടെ ആഹ്വാനം.

തൊട്ടടുത്തുള്ള തെരുവുകളില്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി പോസ്റ്ററുകളുമായി പ്രതിഷേധത്തിനിറങ്ങാനാണ് തീരുമാനം. പ്രതിഷേധത്തെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്ത് അവരെയും പ്രതിഷേധത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കണം. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ #MytSreetMyProtest എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രതിഷേധാഹ്വാനത്തില്‍ പറയുന്നു.

അതിനിടെ ആസിഫയുടെ മരണത്തില്‍ വേറിട്ട പ്രതിഷേധവുമായി കേരളം. തിരുവനന്തപുരം ജില്ലയിലെ കളമച്ചലിലാണ് ആസിഫയുടെ കൊലപാതകത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്’ എന്ന പോസ്റ്ററുകളാണ് വിടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ ഫോട്ടോ പതിച്ച് ആസിഫാ, രാജ്യം നിനക്കു വേണ്ടി കരയുന്നു’ എന്ന വരികളും ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.

അതേസമയം, ആസിഫയെ കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടക് മഹീന്ദ്ര ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

വിഷ്ണു നന്ദകുമാര്‍ ജോലി ചെയ്യുന്ന കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടും വിഷ്ണു നന്ദകുമാര്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചും ആളുകള്‍ പ്രതിഷേധിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചത്.