പാട്ടിനൊപ്പം നൃത്തം ചെയ്തില്ല; ഗര്‍ഭിണിയായ ഗായികയെ സംഗീത നിശയ്ക്കിടെ വെടിവെച്ചുകൊന്നു

single-img
12 April 2018

ആറുമാസം ഗര്‍ഭിണിയായ ഗായികയെ പാകിസ്ഥാനില്‍ വെടിവച്ച് കൊന്നു. പാകിസ്ഥാനി ഗായിക സാമിന സാമൂന്‍ എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയിലെ കാന്‍ഗ ഗ്രാമത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അക്രമി സാമിനയെ വെടിവച്ചത്.

ഗര്‍ഭിണിയായതിനാല്‍ അധികസമയവും ഇരുന്നുകൊണ്ടാണ് ഗായിക പാടിയത്. സാമിനയോട് എഴുന്നേറ്റ് നിന്ന് പാടാന്‍ ആവശ്യപ്പെട്ടിട്ടും സാമിന ആദ്യം വിസമ്മതിച്ചതാണ് അക്രമിയെ പ്രകോപിതനാക്കിയത്. എഴുന്നേറ്റ് നില്‍ക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഗര്‍ഭിണിയായതിനാല്‍ പെട്ടെന്ന് സാധിച്ചിരുന്നില്ല.

മറ്റുള്ളവരുടെ സഹായത്തോടെ സാമിന സ്‌റ്റേജില്‍ എഴുന്നേറ്റു നിന്നതും അക്രമി വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഉടനെ സാമിന സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പാക് മനുഷ്യവാകാശ പ്രവര്‍ത്തകനായ കപില്‍ ദേവ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് താരാഖ് അഹമ്മദ് ജത്തോയി എന്നയാളെയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കുറ്റവാളികളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്‌റ്റേഷന്‍ ചുമതലയുള്ള ഒരു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.