കയറില്‍ പിടിച്ച് തല കീഴായി തൂങ്ങിക്കിടക്കാമോയെന്ന് ആരാധകന്‍; ഇതൊക്കെ സിമ്പിളെന്ന് കാണിച്ചുകൊടുത്ത് അക്ഷയ് കുമാര്‍ (വീഡിയോ)

single-img
11 April 2018


https://www.youtube.com/watch?v=zn2L2BAozXE

സിനിമാ പ്രമോഷനുവേണ്ടി എന്ത് സാഹസത്തിനും ബോളിവുഡിലെ സൂപ്പര്‍ കൂള്‍ നായകനായ അക്ഷയ് കുമാര്‍ തയ്യാറാണ്. അതിന് ഉദാഹരണമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരാധകരുടെ മുന്‍പില്‍ വെച്ച് തന്നെ വ്യായാമം ചെയ്തു കാണിക്കുകയും ഉയര്‍ത്തിപിടിച്ച ബോട്ടില്‍ കാലുകൊണ്ട് അടിച്ച് താഴെയിടുകയും ചെയ്തത്.

കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോയ്ക്കിടയില്‍ അക്ഷയ് മത്സരാര്‍ഥി ചെയ്ത പോലെ കയറില്‍ പിടിച്ച് തലകീഴായി തൂങ്ങുകയാണ് ചെയ്തത്. ഡാന്‍സ് പ്ലസ് എന്ന ഡാന്‍സ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു അക്ഷയ് കുമാറും പ്രഭുദേവയും.

ഷോയില്‍ ഒരു മത്സരാര്‍ഥി കയറില്‍ തൂങ്ങി തലകുത്തി മറിഞ്ഞിട്ട് ഇതുപോലെ ചെയ്തുകാണിക്കാമോ എന്ന് അക്ഷയോട് ചോദിച്ചു. വെല്ലുവിളി ഏറ്റെടുത്ത താരം കയറില്‍ പിടിച്ച് തലകീഴായി തൂങ്ങി കുറേ നേരം നിന്നു. നടന്റെ സാഹസപ്രകടനം കണ്ട് പ്രഭുദേവയും സദസ്സിലുണ്ടായിരുന്നവരും കൈയടിച്ചു.

ചിട്ടയായ വ്യായാമവും ജീവിത രീതിയുമാണ് അക്ഷയ് കുമാര്‍ പിന്തുടരുന്നത്. മാര്‍ഷ്യല്‍ ആട്‌സ്, ബോക്‌സിംഗ്, യോഗ, നീന്തല്‍ തുടങ്ങിയവ അക്ഷയുടെ വ്യായാമ ക്രമത്തില്‍ പെടുന്നു. എത്ര തിരക്കുണ്ടെങ്കിലും വ്യായാമം മുടക്കില്ല. ചായയും കാപ്പിയുമൊന്നും കുടിക്കാറുമില്ല. മദ്യപാനം, പുകവലി ശീലങ്ങളുമില്ല. ഉറക്കത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച്ചയ്ക്ക് അദ്ദേഹം തയ്യാറല്ല. നേരെത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുക എന്നതാണ് ശീലം.