മുംബൈയില്‍ നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് 17 തൊഴിലാളികള്‍ മരിച്ചു

single-img
10 April 2018

മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് 17 പേര്‍ മരിച്ചു. പുണെസതാര ഹൈവേയില്‍ ഖണ്ഡാലക്ക് സമീപത്താണ് അപകടം നടന്നത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടെതെന്നാണ് സൂചന.

ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഖണ്ഡാല തുരങ്കത്തിന് സമീപമുള്ള വളവില്‍ വെച്ച് ട്രക്ക് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.