മഴയില്‍ നശിച്ചത് ടണ്‍ കണക്കിന് ഗോതമ്പ് ധാന്യങ്ങള്‍ (വീഡിയോ)

single-img
10 April 2018



കര്‍ണാല്‍: ശക്തമായ മഴയില്‍ ഹരിയാനയിലെ കര്‍ണാലില്‍ നനഞ്ഞ് നശിച്ചുപോയത് ടണ്‍ കണക്കിന് ഗോതമ്പ് ധാന്യങ്ങള്‍. ഗോതമ്പ് ധാന്യം സൂക്ഷിക്കാനായി നല്ലൊരു സംഭരണ ശാല ഇല്ലാത്തതാണ് കാരണമെന്ന് കര്‍ഷകരും വ്യാപാരികളും പറഞ്ഞു.

നല്ലൊരു സംഭരണശാല ഇല്ലാത്തതിന് കാരണം ഭരണകൂടത്തിന്റെ അശ്രദ്ധയാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും വീഴ്ച വരുത്തുന്നതായി കര്‍ഷകരും വ്യാപാരികളും ആരോപിക്കുന്നു.

അതേസമയം ഗോതമ്പ് വാങ്ങുന്നതിനുള്ള കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മഴ കാരണം കര്‍ഷകര്‍ക്ക് നഷ്ടം വന്നിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.