പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായിക?

single-img
10 April 2018

പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയം ഒരു സമയത്ത് തമിഴ് സിനിമാ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. കൈയില്‍ പ്രഭു എന്ന് ടാറ്റൂ ചെയ്ത് വരെ പ്രഭുദേവയോടുള്ള തന്റെ പ്രണയത്തിന്റെ ആഴം നയന്‍താര തെളിയിച്ചിരുന്നു. പ്രഭുദേവയാകട്ടെ നയന്‍സിന് വേണ്ടി ഭാര്യയെയും മക്കളെയും വരെ ഒഴിവാക്കാന്‍ തയ്യാറായി.

എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ആദ്യമായി പ്രഭുദേവയുടെ ചിത്രത്തില്‍ നയന്‍താര അഭിനയിക്കാന്‍ പോകുന്നതായാണ് കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. അജിത്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രഭുദേവ.

ഈ ചിത്രത്തിലാണ് നായികയായി നയന്‍താരയെ ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകളുള്ളത്. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമോ എന്നാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത വില്ലു എന്ന ചിത്രത്തില്‍ വിജയുടെ നായികയായെത്തിയത് നയന്‍താരയായിരുന്നു. ചിമ്പുവുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.