മമ്മൂട്ടി ചിത്രത്തില്‍ അതിഥി താരമായി വിനീത് ശ്രീനിവാസന്‍

single-img
10 April 2018

Doante to evartha to support Independent journalism

മമ്മൂട്ടി ചിത്രത്തില്‍ അതിഥി താരമായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗിലാണ് വിനീത് അതിഥി താരമായി അഭിനയിക്കുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്. ആലപ്പുഴയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം എറണാകുളത്തും ലണ്ടനിലുമായിരിക്കും ബാക്കി ഷൂട്ടിംഗ്. ലണ്ടനിലെ ഷെഡ്യൂളിലാണ് വിനീത് അഭിനയിക്കുക.

ലക്ഷ്മി റായിയും അനു സിതാരയും ഷംന കാസിമുമാണ് ഒരു കുട്ടനാടന്‍ ബ്ലോഗിലെ നായികമാര്‍. അനന്താ വിഷന്റെ ബാനറില്‍ പി.കെ.മുരളീധരനും ശാന്താ മുരളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.