മോദി സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

single-img
9 April 2018

കാവേരി വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. പദ്ധതി രൂപീകരണത്തിനു കാലതാമസമെന്തിനാണെന്നു കോടതി ചോദിച്ചു. കാവേരി മാനേജ്മെന്റ് രൂപീകരണമുൾപ്പെടെ പദ്ധതികൾ വൈകിയതിനാണു വിമർശനം. വി​ധി ന​ട​പ്പാ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ പ​ദ്ധ​തി​രേ​ഖ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഒ​രു മാ​സ​ത്തി​ന​കം പ​ദ്ധ​തി രേ​ഖ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശം. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​രു സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ജ​ലം എ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മേ​യ് മൂ​ന്നി​ലേ​ക്ക് മാ​റ്റി. അതേസമയം കർണാടക, തമിഴ്നാട് സർക്കാരുകൾക്കും കോടതിയുടെ നിർദേശമുണ്ട്. സുപ്രീംകോടതി കാവേരി വിഷയത്തിൽ തീരുമാനം പറയുന്നതു വരെ ഇരു സംസ്ഥാനങ്ങളും അക്രമങ്ങളിൽ നിന്നു മാറി നിൽക്കണമെന്നാണു നിർദേശം.

അതിനിടെ കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ തമിഴ്നാട് പ്രതിപക്ഷ പാർട്ടികളുടെ കാവേരി സംരക്ഷണ യാത്രയ്ക്കു തിരുച്ചിറപ്പള്ളിയിൽ തുടക്കം കുറിച്ചിരുന്നു. ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലാണു യാത്ര. രണ്ടാം ഘട്ട പദയാത്ര അരിയല്ലൂരിൽ നിന്നാണ് ആരംഭിച്ചത്. കാവേരി നദീതട ജില്ലകളിലൂടെ കടന്നുവരുന്ന ഇരു യാത്രകളും 13നു കടലൂരിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.

തമിഴ്നാടിനു നീതി ആവശ്യപ്പെട്ടു നടികർ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വള്ളുവർക്കോട്ടത്തു ധർണ നടത്തിയിരുന്നു. രജനീകാന്തും കമൽ ഹാസനുമുൾപ്പെടെ പ്രമുഖ താരങ്ങളെല്ലാം ധർണയിൽ പങ്കെടുത്തു.