ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ചെ​ന്നി​ത്ത​ലയും കുമ്മനവും: ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന്​ കാനം

single-img
9 April 2018

തി​രു​വ​ന​ന്ത​പു​രം: ദ​ളി​ത് സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേയും ജ​ന​രോ​ക്ഷം ആ​ളി​ക​ത്തു​ക​യാ​ണ്.

ജനങ്ങൾ ഏറ്റെടുത്ത ഹർത്താലിനു പിന്തുണ നൽകുന്നുവെന്നും ഹ​ർ​ത്താ​ലി​നെ ത​ക​ർ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നോ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ പീ​ഡ​ന നി​യ​മം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​വ​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്നി​ല്ല. നി​യ​മം ഇ​ല്ലാ​താ​യാ​ൽ ഇ​തി​ന്‍റെ ആ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അതേസമയം ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ബി​ജെ​പി. പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ദ​ളി​ത് സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യ​ത്തോ​ട് ബി​ജെ​പി​ക്കും ഐ​ക്യ​ദാ​ർ​ഢ്യ​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന്​ സി.പി.​ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. ദളിത്​ പ്രശ്​നങ്ങള്‍ കണ്ടില്ലെന്ന്​ നടിക്കാനാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദളിത്​ സംഘടന നേതാക്കളെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത പശ്​ചാത്തലത്തിലാണ്​ കാനത്തി​​െന്‍റ പ്രതികരണം.

അതിനിടെ 12 മണിക്കൂര്‍ ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കൊച്ചി തിരുവനന്തപുരം ആലപ്പുഴ കൊല്ലം കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. കൊല്ലത്ത് കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ തടഞ്ഞു.

കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിനു ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്, ആലപ്പുഴ, നിലമ്ബൂര്‍ എന്നിവിടങ്ങളില്‍ ബസ് തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വലപ്പാട് ശാസ്താംകോട്ടയിലും ബസിനു നേരെ കല്ലേറുണ്ടായി. വലപ്പാട് കെഎസ്‌ആര്‍ടിസി ബസിന് നേര്‍ക്കുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഗോത്രമഹാസഭയും യൂത്ത് കോണ്‍ഗ്രസും ഹര്‍ത്താലിനു പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. നിരവധി പേരെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.

ആലപ്പുഴയില്‍ വാഹനം തടയാന്‍ ശ്രമിച്ച 11 പേരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയില്‍ സ്വകാര്യ ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് കോട്ടയത്ത് താല്‍ക്കാലികമായി കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആരോഗ്യസര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു.